Kerala

തിരുവനന്തപുരത്ത് 12 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

തമിഴ്‌നാട് മധുര സ്വദേശി സാദിക്ക് (41), ആന്ധ്ര വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ ഇടുക്കി നെടുങ്കണ്ടം സ്വദേശി സാബു സേവ്യര്‍ (41) എന്നിവരെയാണ് ഒന്നും രണ്ടും പ്രതികളായി അറസ്റ്റുചെയ്തത്. പ്രതികളുടെ പക്കല്‍നിന്നും 3,04,510 രൂപയും കണ്ടെടുത്തു.

തിരുവനന്തപുരത്ത് 12 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
X

തിരുവനന്തപുരം: തലസ്ഥാനത്ത് 12 കോടി വിലവരുന്ന 11 കിലോയോളം വരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേരെ പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി സാദിക്ക് (41), ആന്ധ്ര വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ ഇടുക്കി നെടുങ്കണ്ടം സ്വദേശി സാബു സേവ്യര്‍ (41) എന്നിവരെയാണ് ഒന്നും രണ്ടും പ്രതികളായി അറസ്റ്റുചെയ്തത്.

പ്രതികളുടെ പക്കല്‍നിന്നും 3,04,510 രൂപയും കണ്ടെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കഴക്കൂട്ടം എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം പാര്‍ഥാസ് ടെക്‌സ്‌റ്റൈല്‍സിന് സമീപത്തുനിന്ന് പ്രതികള്‍ പിടിയിലായത്.

മാലിയിലേയ്ക്ക് തിരുവനന്തപുരം സ്വദേശി മുഖാന്തിരം കടത്താനായി കൊണ്ടുവന്നതായിരുന്നു ഹാഷിഷ് ഓയില്‍. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ജി കൃഷ്ണകുമാര്‍, എ പ്രദീപ് റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ മുകേഷ്‌കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ ദീപുക്കുട്ടന്‍, സുനില്‍രാജ്, ബൈജു, ബി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിവന്‍, കൃഷ്ണപ്രസാദ്, സുബിന്‍, ആര്‍ രാജേഷ്, പ്രവീണ്‍, ഷാജികുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it