Kerala

വാളയാറില്‍ 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ദില്ലി രജിസ്‌ട്രേഷനിലുളള കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ധാരാപുരത്തുനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീല്‍ എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി.

വാളയാറില്‍ 11 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
X

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 11 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശി ജലീലിനെയാണ് എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം വാഹന പരിശോധനയിലാണ് എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് എക്‌സസൈസ് സംഘം പിടികൂടുകയായിരുന്നു.

ദില്ലി രജിസ്‌ട്രേഷനിലുളള കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ധാരാപുരത്തുനിന്നാണ് കഞ്ചാവെത്തിച്ചതെന്ന് പിടിയിലായ ജലീല്‍ എക്‌സൈസ് സംഘത്തോട് വെളിപ്പെടുത്തി. മഞ്ചേരി സ്വദേശിയായ ശെല്‍വന് വേണ്ടിയാണ് കഞ്ചാവെത്തിച്ചതെന്ന് ഇയാള്‍ പറയുന്നു.




Next Story

RELATED STORIES

Share it