Kerala

രണ്ടുമാസമായി ശമ്പളമില്ല; 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​ല്‍

കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ഉപയോഗിച്ചിരുന്ന ആംബുലൻസും സർവീസ് നിർത്തി വച്ചിരിക്കുകയാണ്.

രണ്ടുമാസമായി ശമ്പളമില്ല; 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​ല്‍
X

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തലസ്ഥാനത്ത് 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ മി​ന്ന​ല്‍ പ​ണി​മു​ട​ക്കി​ല്‍. ജീ​വ​ന​ക്കാ​ര്‍ ഇന്ന് രാ​വി​ലെ പ​ത്തു മു​ത​ല്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി വ​ച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ഉപയോഗിച്ചിരുന്ന ആംബുലൻസും സർവീസ് നിർത്തി വച്ചിരിക്കുകയാണ്.

ര​ണ്ടു മാ​സ​മാ​യി ആ​ര്‍​ക്കും ശ​മ്പ​ളം ല​ഭി​ച്ചി​ട്ടി​ല്ല. ജ​നു​വ​രി മു​ത​ലു​ള്ള ശ​മ്പ​ള​ത്തി​ന്‍റെ കു​ടി​ശി​ക​യും ല​ഭി​ക്കാ​നു​ണ്ടെന്നും പരാതിയുണ്ട്. ആം​ബു​ല​ന്‍​സു​ക​ളെ​ല്ലാം ഡി​എം​ഒ ഓ​ഫീ​സി​നു മു​ന്‍​പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാർ പണിമുടക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കും.

Next Story

RELATED STORIES

Share it