Kerala

ബീമാപ്പള്ളി വെടിവയ്പ്: നീതി നിഷേധത്തിന്റെ ഒരു പതിറ്റാണ്ട്; എസ്ഡിപിഐ സമരപ്രഖ്യാപന സമ്മേളനം നാളെ

2012 ജനുവരി 4ന് അന്വഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2014 ജനുവരി 7ന് നിയമ സഭയില്‍ വെച്ചിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുള്ളത്. എന്നാല്‍ നാളിതുവരെയായിട്ടും ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ വെടിവെയ്പ്പിന് ഉത്തരാവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ബീമാപ്പള്ളി വെടിവയ്പ്: നീതി നിഷേധത്തിന്റെ ഒരു പതിറ്റാണ്ട്; എസ്ഡിപിഐ സമരപ്രഖ്യാപന സമ്മേളനം നാളെ
X

തിരുവനന്തപുരം: 2009 മെയ് 17ന് ബീമാപള്ളി പ്രദേശത്ത് നിരപരാധികളായ ആറു പേരെ പോലിസ് വെടിവെച്ചുകൊന്നിട്ട് ഒരു പതിറ്റാണ്ടായിട്ടും നീതി നല്‍കാത്ത ഭരണകൂടത്തിനെതിരേ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂട്ടകൊല നടന്ന് പത്തുവര്‍ഷം തികയുന്ന മെയ് 17ന് ബീമാപ്പള്ളിയില്‍ സമര പ്രഖ്യാപന സമ്മേളനം നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബീമാപള്ളി വെടിവെയ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് 2689 ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിയമസഭ ചര്‍ച്ച ചെയ്യാത്തത് വിവേചനമാണ്.

കഴിഞ്ഞ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോള്‍ നടന്ന വെടിവെപ്പിനെക്കുറിച്ച് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരുന്ന കെ രാമകൃഷണന്‍ അന്വേഷണം നടത്തി 2012 ജനുവരി 4 ന് റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കുന്നതിനു മുമ്പേ പോലിസുകാര്‍ക്കെതിരായ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. 2011 ഏപ്രിലില്‍ നല്‍കിയ ഹര്‍ജി നിരാകരിച്ചതിനെ തുടര്‍ന്ന് 2012ലും ഇതേ ആവശ്യവുമായി വീണ്ടും കോടതിയിലേത്തുകയുണ്ടായി. ക്രൈബ്രാഞ്ചിന്റെ ഈ നീക്കം സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നു.

2012 ജനുവരി 4ന് അന്വഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് 2014 ജനുവരി 7ന് നിയമ സഭയില്‍ വെച്ചിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുള്ളത്. എന്നാല്‍ നാളിതുവരെയായിട്ടും ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ വെടിവെയ്പ്പിന് ഉത്തരാവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ച് ആറുമാസത്തിനകം സഭയില്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടി കൈക്കൊള്ളണമെന്ന ചട്ടം സര്‍ക്കാര്‍ ലംഘിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട നിരപരാധികളായ ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട 50 ലധികം ആളുകള്‍ക്ക് പരിക്കേറ്റ അതിദാരുണ സംഭവത്തിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതിനു പകരം വെടിവയ്പ്പിന് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്ന നിലപാടാണ് മുന്നണി നേതാക്കള്‍ സ്വീകരിച്ചു പോരുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

സമ്മേളനം എസ്ഡിപിഐ മുന്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്യും. സമരപ്രഖ്യാപനവും മുഖ്യമന്ത്രിക്ക് നല്‍കാനുള്ള ഭീമഹരജിയുടെ ഉദ്ഘാടനവും ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം നടത്തും. ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുല്‍ സലാം, സെക്രട്ടറി ഷബീര്‍ ആസാദ്, കരമന ജലീൽ, മണ്ഡലം പ്രസിഡന്റ് സജീവ് പൂന്തുറ സംസാരിക്കും. സിയാദ് കണ്ടല - ജില്ലാ പ്രസിഡന്റ്, അഷറഫ് പ്രാവച്ചമ്പലം - ജില്ലാ ജനറല്‍ സെക്രട്ടറി, ഷബീര്‍ ആസാദ് - ജില്ലാ സെക്രട്ടറി, സജീവ് പൂന്തുറ - മണ്ഡലം പ്രസിഡന്റ്, റഫീഖ് ബീമാപള്ളി - സിറ്റി പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it