Kerala

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയില്‍

2010 ലെ കുറ്റിപ്പുറം വിഷമദ്യദുരന്തക്കേസില്‍ പിടിക്കപ്പെട്ട് ഒരുവര്‍ഷത്തോളം ജയിലില്‍ കിടന്ന പ്രതിയാണ് പുളിക്കല്‍ ഫിറോസ്.

കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയില്‍
X

മലപ്പുറം: കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി 10 കിലോ കഞ്ചാവുമായി പിടിയിലായി. ജില്ലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവുമായാണ് പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കല്‍ ഫിറോസി (38) നെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മലഞ്ചരി പോലിസും ചേര്‍ന്ന് മഞ്ചേരി മുട്ടിപ്പാലത്ത് പിടികൂടിയത്. 2010 ലെ കുറ്റിപ്പുറം വിഷമദ്യദുരന്തക്കേസില്‍ പിടിക്കപ്പെട്ട് ഒരുവര്‍ഷത്തോളം ജയിലില്‍ കിടന്ന പ്രതിയാണ് പുളിക്കല്‍ ഫിറോസ്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി പി ഷംസിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മഞ്ചേരി ഇന്‍സ്പക്ടര്‍ കെ പി അഭിലാഷ്, എസ്‌ഐ ഉമ്മര്‍ മേമന എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവര്‍ക്ക് പുറമെ മഞ്ചേരി സ്റ്റേഷനിലെ ഷഹബിന്‍, ഹരിലാല്‍, സലിം എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Next Story

RELATED STORIES

Share it