ഒന്നുമുതൽ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിന് കീഴിൽ; സർക്കാർ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ നേതൃത്യത്തിൽ 20നു വൈകീട്ട് മൂന്നിനാണ് യോഗം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചര്‍ച്ചയില്‍ പങ്കെടുക്കും.
തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിനു കീഴിലാക്കുന്നത് ഉള്‍പ്പെടെ ഡോ.എം എ ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിന് സർക്കാർ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്റെ നേതൃത്യത്തിൽ 20നു വൈകീട്ട് മൂന്നിനാണ് യോഗം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചര്‍ച്ചയില്‍ പങ്കെടുക്കും.
പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകളുടെ ലയനം സര്‍ക്കാര്‍ നേരത്തെ തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇതുസംബന്ധിച്ചു ഖാദര്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ പഠിച്ച് ഏതുരീതിയില്‍ നടപ്പാക്കണമെന്നു ധാരണയുണ്ടാക്കാന്‍ പൊതുവിദ്യാഭ്യാസ സ്‌പെഷല്‍ സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി തുടങ്ങിയവര്‍ അടങ്ങുന്ന സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുക.അധ്യാപക നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചു ഭേദഗതി വരുത്തിയ ശേഷം ഇതു മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കും.
ജൂണ്‍ മൂന്നിനു സ്‌കൂള്‍ തുറക്കുമെങ്കിലും ലയനവും അതുമായി ബന്ധിപ്പിക്കേണ്ടെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. ലയനത്തിനു ശേഷവും മൂന്നു ഡയറക്ടറേറ്റുകളും മൂന്നിടത്തായി പ്രവര്‍ത്തിക്കാനാണു നിര്‍ദേശം. ഭാവിയില്‍ ഇത് ഒരു ഓഫിസാകും.
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT