Kerala

അതിഥി സല്‍ക്കാരം: പിണറായി ചിലവിട്ടത് 26.56 ലക്ഷം രൂപ

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 26,56,083 രൂപയാണ് മുഖ്യമന്ത്രി ചിലഴിച്ചത്. ഏറ്റവും പിന്നില്‍ കെ കെ കൃഷ്ണന്‍കുട്ടിയാണ്.

അതിഥി സല്‍ക്കാരം: പിണറായി ചിലവിട്ടത് 26.56 ലക്ഷം രൂപ
X

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അതിഥി സല്‍ക്കാരത്തിനായി 99,66,665 രൂപ ചിലവഴിച്ചതായി വിവരാവകാശ രേഖ. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 26,56,083 രൂപയാണ് മുഖ്യമന്ത്രി ചിലഴിച്ചത്.

ഏറ്റവും പിന്നില്‍ കെ കെ കൃഷ്ണന്‍കുട്ടിയാണ്. 31,008 രൂപയാണ് അദ്ദേഹം ഇക്കാലയളവില്‍ അതിഥി സല്‍ക്കാരത്തിനായി ചെലഴിച്ചത്. മറ്റ് മന്ത്രിമാര്‍ ചെലവിട്ട തുക: എ കെ ബാലന്‍-5,05,661, ഇ ചന്ദ്രശേഖരന്‍-5,71,681, കെ ടി ജലീല്‍-2,38,096, കടകംപള്ളി സുരേന്ദ്രന്‍-4,82,000, ജെ മേഴ്സിക്കുട്ടി അമ്മ-4,83,566, എ സി മൊയ്തീന്‍-2,04,341, കെ രാജു -3,84,375, രാമചന്ദ്രന്‍ കടന്നപ്പള്ളി-2,75,468, ടി പി രാമകൃഷ്ണന്‍-4,11,298, സി രവീന്ദ്രനാഥ്- 1,01,511, എ കെ ശശീന്ദ്രന്‍-2,48699, കെ കെ ഷൈലജ-5,82,266, ജി സുധാകരന്‍ -37,767, വി എസ് സുനില്‍ കുമാര്‍-6,90,568, പി തിലോത്തമന്‍-4,58,108, ടി എം തോമസ് ഐസക്- 5,88,959, എം എം മണി - 2,88,452, ഇ പി ജയരാജന്‍- 1,49,799, മാത്യൂ ടി തോമസ് -4,76, 664, തോമസ് ചാണ്ടി -1,00,295.

Next Story

RELATED STORIES

Share it