Kerala

ആദിവാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ

പെൺകുട്ടിയെ മാർത്താണ്ഡത്തെത്തിച്ച് മറ്റൊരുസംഘത്തിനു വിൽക്കാനുള്ള നീക്കത്തിനിടയിലാണ് പ്രതികൾ പിടിയിലായതെന്ന് പോലിസ് പറഞ്ഞു.

ആദിവാസിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്നുപേർ പിടിയിൽ
X

പാലോട്: ആദിവാസിയായ പെൺകുട്ടിയെ കാമുകൻ തട്ടിക്കൊണ്ടുപോയി കൂട്ടുകാർക്കൊപ്പം ലോഡ്ജ് മുറിയിൽ മൂന്നുദിവസം പീഡനത്തിനിരയാക്കി. നാലാം ദിവസം ലോഡ്ജ് മുറിയിലെത്തിയ പോലിസ് മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് പെൺകുട്ടിയെ രക്ഷിച്ചു. മുറിയിലുണ്ടായിരുന്ന മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ മാർത്താണ്ഡത്തെത്തിച്ച് മറ്റൊരുസംഘത്തിനു വിൽക്കാനുള്ള നീക്കത്തിനിടയിലാണ് പ്രതികൾ പിടിയിലായതെന്ന് പോലിസ് പറഞ്ഞു.

പെരിങ്ങമ്മല ഒഴുകുപാറ മുനീറ മൻസിലിൽ മുഹ്‌സിൻ(19) ആണ് കൂട്ടുകാർക്കുവേണ്ടി കാമുകിയെ തട്ടിക്കൊണ്ടുപോയത്. കേസിൽ മുഹ്സിനെ കൂടാതെ തമിഴ്‌നാട് മാർത്താണ്ഡം പൊങ്ങിൻകല പുത്തൻവീട്ടിൽ ആസിൻ (21), കൽക്കുളം തിരുവട്ടാർ മാർത്താണ്ഡം കണ്ണൻകര വിളയിൽ വീട്ടിൽ വിജയകുമാർ (32) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 17 മുതൽ പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാക്കൾ പാലോട് പോലിസിൽ പരാതി നൽകിയിരുന്നു.

Next Story

RELATED STORIES

Share it