വംശീയ വിദ്വേഷം: ലോക മനസ്സാക്ഷി ഉണരണമെന്ന് മുഖ്യമന്ത്രി

തീവ്രദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ ഹൃദയം തകർന്നവർക്കൊപ്പം വേദന പങ്കിടുന്നു.

വംശീയ വിദ്വേഷം: ലോക മനസ്സാക്ഷി ഉണരണമെന്ന്  മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂസിലൻഡിലെ രണ്ടു മുസ്ലിം പള്ളികളിൽ നടന്ന ഭീകരാക്രമണം അത്യന്തം ഹൃദയഭേദകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീവ്രദേശീയതയും വംശീയ വിദ്വേഷവും മനുഷ്യരെ മുഴുഭ്രാന്തരാക്കുന്നതിന്റെ ദൃഷ്ടാന്തമാണിത്. മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിൽ ഹൃദയം തകർന്നവർക്കൊപ്പം വേദന പങ്കിടുന്നു.

വംശീയ വിദ്വേഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ലോക മന:സാക്ഷി ഉണരേണ്ട സന്ദർഭമാണിത്. തീവ്ര ദേശീയതയും കൂടിയേറ്റ വിരുദ്ധ മനോഭാവവും ഏതു നാട്ടിലാണെങ്കിലും പിഴുതെറിയേണ്ടത് ലോകസമാധാനത്തിനാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

SDR

SDR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top