Kerala

ഓപറേഷന്‍ കിങ് കോബ്ര തുടരുന്നു;കൊച്ചിയില്‍ ഗുണ്ടകള്‍ നെട്ടോട്ടത്തില്‍

ആദ്യ ദിവസം 65 ലധികം ഗുണ്ടകളാണ് പിടിയിലായതെങ്കില്‍ ഇന്നലെ നടന്ന ഓപറേഷനില്‍ 46 ഓളം ഗുണ്ടകളെയാണ് പിടികൂടിയത്.പരിശോധനയില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 48 പേര്‍ക്കെതിരേയും സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളുമായി കറങ്ങി നടന്ന 60 ഓളം ആളുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഓപറേഷന്‍ കിങ് കോബ്ര തുടരുന്നു;കൊച്ചിയില്‍ ഗുണ്ടകള്‍ നെട്ടോട്ടത്തില്‍
X

കൊച്ചി: കൊച്ചിയില്‍ കിംഗ് കോബ്ര ഓപറേഷനുമായി പോലിസ്.ഗുണ്ടകളും സാമൂഹ്യവിരുദ്ധരും നെട്ടോട്ടത്തില്‍.കൊച്ചിയെ ഗുണ്ടാവിമുക്തമാക്കുന്നതിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കിംഗ് കോബ്ര ആരംഭിച്ചിരിക്കുന്നത്. ആദ്യ ദിവസം 65 ലധികം ഗുണ്ടകളാണ് പിടിയിലായതെങ്കില്‍ ഇന്നലെ നടന്ന ഓപറേഷനില്‍ 46 ഓളം ഗുണ്ടകളെയാണ് പിടികൂടിയത്. സാമുവല്‍, പ്രശാക്, ടിനു സണ്ണി, ഉമേഷ് (പെരുമാള്‍), ബോംബെ വിഷ്ണു, അലക്സ്, അയ്യപ്പന്‍കാവ് ധനുഷ്, ജെയ്സണ്‍ വടുതല, കോഴി അസി, കരിക്ക് ബിനു, സുധീഷ് ഉദയാകോളനി, നഫ്സീര്‍ തോപ്പുംപടി, അജി രാമേശ്വരംകോളനി, ആന്റണി മഞ്ഞുമ്മല്‍, പയസ് മഞ്ഞുമ്മല്‍, ചൗക്ക സാജു, ജോണ്‍ പോള്‍, ബിജു ബെനഡിക്റ്റ് എന്നിവരടക്കമുള്ള ഗുണ്ടകളാണ് ഇന്നലെ പിടിയിലായത്.സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കൂടുതല്‍ പേരെ നിരീക്ഷിച്ചുവരുന്നതായും ഇവര്‍ക്കെതിരേ വരുംദിവസങ്ങളിലും നടപടി തുടരുമെന്നും സിറ്റി പോലിസ് കമ്മിഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

പരിശോധനയില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 48 പേര്‍ക്കെതിരേയും സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളുമായി കറങ്ങി നടന്ന 60 ഓളെ ആളുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.സിറ്റിയിലെ ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍മാരും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ മുഴുവന്‍ സേനയെയും വിന്യസിച്ചാണ് പരിശേധന. മദ്യപിച്ച് വാഹനമോടിച്ച 40 പേര്‍ക്കെതിരേയും അശ്രദ്ധമായി വാഹനമോടിച്ച 70 പേര്‍ക്കെതിരേയും അമിത വേഗതയില്‍ വാഹനമോടിച്ച 90 പേര്‍ക്കെതിരേയും മറ്റ് ട്രാഫിക് ലംഘനങ്ങള്‍ക്കെതിരേ 150 പേര്‍ക്കെതിരേയും നിയമനടപടി സ്വീകരിച്ചു.ഇതു കൂടാതെ വര്‍ഷങ്ങളായി നിരവധി കേസുകളില്‍ ഒളിവിലായിരുന്ന 20 പ്രതികളെയും വാറണ്ട് നിലവിലുണ്ടായിരുന്ന 153 പേരെയും അറസ്റ്റ് ചെയ്തതായും വരുംദിവസങ്ങളിലും ശക്തമായ നടപടി തുടരുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it