ശാന്തിവനം സ്വാഭാവിക വനമല്ലെന്ന് കെഎസ്ഇബി; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
പദ്ധതിയുടെ ഭാഗമായി ഇനി രണ്ട് കിലോമീറ്ററോളം ലൈന്‍ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തില്‍ അലൈന്‍മെന്റ് മാറ്റുന്നത് കൂടുതല്‍ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെഎസ്ഇബി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എതിര്‍പ്പിനെ തുടന്ന് പദ്ധതി വൈകുന്നത് മൂലം 7.8 കോടി രൂപയില്‍ നടക്കേണ്ട പദ്ധതിയുടെ ചെലവ് 30.47 കോടി രൂപയായി വര്‍ധിച്ചു
കൊച്ചി: ശാന്തിവനം സ്വാഭാവിക വനമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കെഎസ്ഇബിയുടെ സത്യവാങ്മൂലം.ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ടവര്‍ പദ്ധതി അവസാനഘട്ടത്തിലെത്തിയിരിക്കുന്ന സമയത്ത് അത് തടസപ്പെടുത്താനാണ് സ്ഥലത്തിന്റെ ഉടമ പരാതി ഉന്നയിക്കുന്നതെന്നും കെഎസ്ഇബി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇനി രണ്ട് കിലോമീറ്ററോളം ലൈന്‍ മാത്രമേ സ്ഥാപിക്കാനുള്ളൂ. ഈ ഘട്ടത്തില്‍ അലൈന്‍മെന്റ് മാറ്റുന്നത് കൂടുതല്‍ ഭൂവുടമകളുടെ പരാതിക്കിടയാക്കുമെന്നും പദ്ധതി വൈകുമെന്നും കെഎസ്ഇബി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എതിര്‍പ്പിനെ തുടന്ന് പദ്ധതി വൈകുന്നത് മൂലം 7.8 കോടി രൂപയില്‍ നടക്കേണ്ട പദ്ധതിയുടെ ചെലവ് 30.47 കോടി രൂപയായി വര്‍ധിച്ചു.
ശാന്തിവനത്തില്‍ പരമാവധി 40 വര്‍ഷം വരെ പ്രായമുള്ള മരങ്ങള്‍ മാത്രമാണുള്ളത്. വിജ്ഞാപനം ചെയ്ത വനഭൂമിയല്ലെന്ന് വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ദേശീയപാത വികസനത്തിനായി ഇവിടെ ഭൂമി ഏറ്റെടുത്തിരുന്നു. ദേശാടനപ്പക്ഷികളുടെ സങ്കേതമാണെന്നും വിവിധയിനം ജീവജാലങ്ങളെ സംരക്ഷിക്കുന്നെന്നുമുള്ള വാദം സ്ഥാപിത താല്‍പര്യത്തിനു വേണ്ടി ഉയര്‍ത്തുന്നതാണ്. ഭൂമിയിലെ കാവില്‍ ഏപ്രില്‍ 20നും 21നും നൂറും പാലും പൂജയുള്ളതിനാല്‍ പണി നടത്തരുതെന്ന് ഹരജിക്കാരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ കാവില്‍ വിളക്ക് തെളിക്കുന്നുണ്ടെന്നും പാലഭിഷേകം നടത്തുന്നുണ്ടെന്നും പറയുന്നത് ശരിയല്ല. ടവര്‍ സ്ഥാപിക്കുന്നത് പൂജ നടത്തുന്നതിനോ ആരാധിക്കുന്നതിനോ തടസമല്ലെന്നും സത്യവാങ്മുലത്തില്‍ വ്യക്തമാക്കുന്നു.
RELATED STORIES
അട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMT