Kerala

ആഗോള നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനം: മുഖ്യമന്ത്രി

നിക്ഷേപക സമ്മേളനത്തില്‍ 164 നിക്ഷേപ താല്‍പര്യങ്ങളും വാഗ്ദാനങ്ങളുമാണ് ലഭിച്ചത്. വിവിധ സെഷനുകളിലായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മന്റ് ലിമിറ്റഡിന്റേതടക്കം ലഭിച്ച 32,008 കോടി രൂപയും, അബുദാബി ഇന്‍വസ്റ്റ്മന്റ് അതോറിറ്റി വാഗ്ദാനം ചെയ്ത 66700 കോടി രൂപയും ചേര്‍ന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതു കൂടാതെ അസെന്‍ഡില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന രണ്ട് വ്യക്തികളുടെ വാഗ്ദാനം കൂടി കണക്കിലെടുത്താല്‍ നിക്ഷേപവാഗ്ദാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.അസെന്‍ഡില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നിക്ഷേപകരെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് കൂടിയാലോചനകള്‍ നടത്തും. വിദേശ നിക്ഷേപകര്‍ക്കായി പ്രത്യേക സമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ആഗോള നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനം: മുഖ്യമന്ത്രി
X

കൊച്ചി: സംസ്ഥാന വ്യവസായവകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ്-കേരള 2020 ല്‍ ലഭിച്ചത് ഒരു ലക്ഷം കോടിയില്‍പരം രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍. സമ്മേളനത്തില്‍ വച്ച് മാത്രം 98,708 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപക സമ്മേളനത്തില്‍ 164 നിക്ഷേപ താല്‍പര്യങ്ങളും വാഗ്ദാനങ്ങളുമാണ് ലഭിച്ചത്. വിവിധ സെഷനുകളിലായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മന്റ് ലിമിറ്റഡിന്റേതടക്കം ലഭിച്ച 32,008 കോടി രൂപയും, അബുദാബി ഇന്‍വസ്റ്റ്മന്റ് അതോറിറ്റി വാഗ്ദാനം ചെയ്ത 66700 കോടി രൂപയും ചേര്‍ന്നാണ് 98,708 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതു കൂടാതെ അസെന്‍ഡില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന രണ്ട് വ്യക്തികളുടെ വാഗ്ദാനം കൂടി കണക്കിലെടുത്താല്‍ നിക്ഷേപവാഗ്ദാനം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.അസെന്‍ഡില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന നിക്ഷേപകരെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് കൂടിയാലോചനകള്‍ നടത്തും. വിദേശ നിക്ഷേപകര്‍ക്കായി പ്രത്യേക സമ്മേളനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ആരോഗ്യകരമല്ലാത്ത, നിഷേധാത്മകമായ നിലപാടെടുക്കുന്നുവെന്ന നിക്ഷേപകരുടെ പരാതി സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നു. അനുമതിയുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപ സമൂഹതത്തിലെ തിരഞ്ഞെടുത്ത പ്രതിനിധികളും ചേര്‍ന്നുള്ള യോഗം സര്‍ക്കാര്‍ വിളിക്കും. ഇതിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നിക്ഷേപം നടത്തുയാള്‍ക്ക് സര്‍ക്കാരിനെ സമീപിക്കുന്നതിന് ഇടനിലക്കാരന്റെ ആവശ്യമില്ല. വില്ലേജ് ഓഫിസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ നിക്ഷേപകര്‍ക്ക് നേരിട്ട് സര്‍ക്കാരുമായി ബന്ധപ്പെടാം. അസെന്‍ഡില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നത് പ്രധാനമാണ്. പുതിയ വ്യവസായങ്ങള്‍ക്ക് വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ വേണം. വിവിധ സര്‍വകലാശാലകളുമായി ചര്‍ച്ച ചെയ്ത് കോഴ്‌സുകളില്‍ നൈപുണ്യ വികസനം കൂടി ഉള്‍പ്പെടുത്തി സാരമായ വ്യത്യാസങ്ങളും കാലാനുസൃതമായ മാറ്റങ്ങളും കൊണ്ടു വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ കടബാധ്യതകളെക്കുറിച്ച് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കും. ഇത് പരിഹരിക്കുന്നതിന് അനുഭാവപൂര്‍ണമായ നടപടികള്‍ കൈക്കൊള്ളും. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടുന്ന വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ്്മാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ഈ മാസം 21 ന് സര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കുന്നുണ്ട്. ഈ യോഗത്തില്‍ അസെന്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാപന സമ്മേളനത്തില്‍ ഒഡീഷയിലെ ശാസ്ത്രസാങ്കേതിക, ഐടി, കായിക വകുപ്പ് മന്ത്രി തുഷാര്‍കാന്തി ബെഹ്‌റ മുഖ്യാതിഥിയായിരുന്നു. വ്യവസായ വകുപ്പ് മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ബിജു , കെപിഎംജി ഇന്ത്യ ചെയര്‍മാന്‍ അരുണ്‍ എം കുമാര്‍, വ്യവസായികളായ എം എ യൂസഫലി, ഡോ. രവി പിള്ള സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it