- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അശ്ലീല വീഡിയോ: സിപിഎം നേതാവിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതി
വനിതാപ്രവര്‍ത്തകയുടെ പരാതി സത്യമാണെന്ന് അന്വേഷണക്കമ്മീഷന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടു. എന്നാല്‍ ആരോപണ വിധേയനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് ഇനിയും മേല്‍ ഘടകങ്ങളില്‍ എത്തിയിട്ടില്ല.

വടകര: മുന്‍ പയ്യോളി ലോക്കല്‍ സെക്രട്ടറിയായ സിപിഎം നേതാവിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകയായ യുവതി പരാതിയുമായി രംഗത്ത്. തന്റെ ഫോണിലേക്ക് നേതാവ് നിരന്തരം അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചെന്നാണ് ആരോപണം.
പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. ജില്ലാ കമ്മിയംഗം അടങ്ങുന്നതാണ് കമ്മീഷന്‍. അതേസമയം, സംഭവം ഒതുക്കി തീര്‍ക്കാന്‍ കൊണ്ടു പിടിച്ച നീക്കങ്ങള്‍ നടക്കുന്നതായാണ് വിവരം. പ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിക്കാനാണ് കമ്മീഷനെ നിയോഗിച്ചതെന്നും പരാതിക്കാരിയെ സ്വാധീനിച്ച് പരാതി ഒതുക്കി തീര്‍ക്കാനാണ് ജില്ലാ, ഏരിയാ നേതാക്കളുടെ നീക്കമെന്നും ആക്ഷേപമുണ്ട്.
പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഒഴിവാക്കാനും പരാതി പോലിസിലെത്താതിരിക്കാനുമാണ് ഏരിയാ നേതൃത്വം ജില്ലാ കമ്മറ്റി അംഗവും രണ്ട് ഏരിയാ കമ്മറ്റി അംഗങ്ങളുമടങ്ങുന്ന അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
വനിതാപ്രവര്‍ത്തകയുടെ പരാതി സത്യമാണെന്ന് അന്വേഷണക്കമ്മീഷന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടു. എന്നാല്‍ ആരോപണ വിധേയനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ട് ഇനിയും മേല്‍ ഘടകങ്ങളില്‍ എത്തിയിട്ടില്ല.
നാളെ വൈകുന്നേരം പയ്യോളി സൗത്ത് ലോക്കല്‍ ജനറല്‍ ബോഡിയില്‍ ഏരിയാ നേതാവിന് പറ്റിയ ജാഗ്രത കുറവില്‍ താക്കീത് ചെയ്യാനാണ് തീരുമാനം. പ്രശ്‌നം ഒതുക്കി തീര്‍ക്കാനുള്ള ഏരിയാ നേതൃത്വത്തിന്റെ ശ്രമത്തിനെതിരെ പ്രവര്‍ത്തകര്‍ നേതാക്കന്‍മാരെ നേരിട്ടും ഫോണിലും പ്രതിഷേധം അറിയിക്കുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















