സംഘപരിവാര പ്രവര്‍ത്തകരില്‍ നിന്നു വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ പരിശോധനയില്‍ സംഘപരിവാര പ്രവര്‍ത്തകരില്‍ നിന്നു വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന ഒരു ലക്ഷത്തോളം ലഘുലേഖകള്‍ പ്രത്യേക സ്‌ക്വാഡ് പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആറ്റിങ്ങല്‍ അവനവന്‍ചേരിയില്‍വച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12നാണ് നോട്ടീസുകള്‍ പിടിച്ചെടുത്തത്. ശബരിമല: കമ്മ്യുണിസ്റ്റ് ഭീകരതയും കോണ്‍ഗ്രസിന്റെ വഞ്ചനയും എന്ന പേരില്‍ അച്ചടിച്ച ലഘുലേഖകളാണ് പിടികൂടിയത്. ഒരു ഇന്നോവ കാര്‍ നിറയെ ഇത്തരം നോട്ടീസുകളായിരുന്നു. കലൂര്‍ പാവക്കുളത്ത് ശബരിമല കര്‍മ സമിതി സംസ്ഥാന കാര്യാലയത്തിന്റെ പേരിലാണ് ലഘുലേഘകള്‍ അച്ചടിച്ചിരിക്കുന്നത്. ഹിന്ദുഐക്യവേദി നേതാവ് കിളിമാനൂര്‍ സുരേഷ് ഉള്‍പ്പെടെയുള്ളവരാണ് നോട്ടീസ് വിതരണത്തിനായി കൊണ്ടുപോയത്. മതത്തിന്റെ പേരില്‍ വോട്ട് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വര്‍ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ലഘുലേഖകള്‍ കൊണ്ടുവന്ന വാഹനം പോലിസ് പിടിച്ചെടുത്തു. ലഘുലേഖകളുടെയും വാഹനത്തിന്റെയും ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.
RELATED STORIES
ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ മുസ്ലിം സംഘടനകള്‍...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT