Kerala

കൊച്ചിയിലെ വാടക വീട്ടില്‍ നിന്നും 92 കിലോയോളം ചന്ദനത്തടികള്‍ പിടികൂടി; അഞ്ചു പേര്‍ കസ്റ്റഡിയില്‍

കൊച്ചി പനമ്പിള്ളി നഗറിലെ വാടക വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികളാണ് വനംവകുപ്പിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്

കൊച്ചിയിലെ വാടക വീട്ടില്‍ നിന്നും 92 കിലോയോളം ചന്ദനത്തടികള്‍ പിടികൂടി; അഞ്ചു പേര്‍ കസ്റ്റഡിയില്‍
X


കൊച്ചി: കൊച്ചിയിലെ വാടക വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 92 കിലോ ചന്ദനത്തടി വനംവകുപ്പ് റെയിഡ് നടത്തി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കസ്റ്റഡിയില്‍.കൊച്ചി പനമ്പിള്ളി നഗറിലെ വാടക വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികളാണ് വനംവകുപ്പിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

പിടിയിലായവരില്‍ മൂന്നു പേര്‍ ചന്ദനത്തടികള്‍ വാങ്ങാന്‍ എത്തിയവരാണെന്നാണ് പറയുന്നത്.സാജു വെന്ന ആളാണ് വീട് വാടകയക്കെടുത്തിരുന്നതെന്നാണ് പറയുന്നത്.ഇടുക്കിയില്‍ നിന്നാണ് ചന്ദനത്തടികള്‍ എത്തിച്ചതെന്നാണ് പിടിയിലായവര്‍ പറയുന്നതെങ്കിലും അന്വേഷ സംഘം ഇത് വിശ്വസിച്ചിട്ടില്ല.

കുടുതല്‍ പരിശോധന ആവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it