ശുചിമുറിയില്‍ കയറി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗീകാതിക്രമം: പ്രതി പോലിസ് പിടിയില്‍
പള്ളുരുത്തി സ്വദേശി ഗഫൂര്‍ (35) നെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശുചിമുറിയില്‍ കയറി ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി ഗഫൂര്‍ (35) നെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് ആണ് സംഭവം. കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റില്‍ കയറി ഒളിച്ചിരുന്ന ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പിന്നിട് ഒളിവില്‍ പോയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പള്ളുരുത്തിയില്‍ നിന്ന് പോലിസ് പിടികൂടിയത്. എഴുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അരൂര്‍ സ്‌റ്റേഷനില്‍ ഗഫൂറിനെതിരെ കേസുണ്ടെന്ന് പോലിസ് പറഞ്ഞു.
എസ്എച്ച്ഒ എസ് എം പ്രദീപ് കുമാര്‍, എസ്‌ഐമാരായ പി ജെ കുര്യാക്കോസ്, എസ് ഷെഫിന്‍, വി എല്‍ ആനന്ദ് എഎസ്‌ഐ സിനുമോന്‍, സിപിഒ മാരായ ലിന്‍സന്‍ പൗലോസ്, ഷിബു അയ്യപ്പന്‍, കൃഷ്ണരാജ്, കെ പി സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
മാരുതി സുസുക്കിയുടെ ആള്‍ട്ടോ കെ 10 വിപണിയില്‍; സവിശേഷതകള്‍ ഇങ്ങനെ..
18 Aug 2022 3:18 PM GMT'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ...
18 Aug 2022 12:45 PM GMTസ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ: കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട്...
18 Aug 2022 12:25 PM GMTബലാത്സംഗക്കേസ്: ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ...
18 Aug 2022 10:02 AM GMTകാര്‍ഷിക വായ്പകള്‍ക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
17 Aug 2022 11:53 AM GMTഗഡ്കരിയും ചൗഹാനും പുറത്ത്, യെദിയൂരപ്പ അകത്ത്; ബിജെപി പാര്‍ലമെന്ററി...
17 Aug 2022 9:58 AM GMT