Kerala

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു

നിലവില്‍ റിമാന്റില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെ ജയിലിലെത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയതെന്നാണ് വിവരം. അനിത പുല്ലയിലിനെയും ഇ ഡി ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുണ്ട്

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തു
X

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തു.നിലവില്‍ റിമാന്റില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെ ജയിലിലെത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയതെന്നാണ് വിവരം.അനിത പുല്ലയിലിനെയും ഇ ഡി ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുണ്ട്.പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിരുന്നു മോന്‍സണ്‍ മാവുങ്കലിനെ ഇ ഡി ചോദ്യം ചെയ്തതെന്നാണ് വിവരം.പുരാവസ്തു ഇടപാടില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി ക്ക് ലഭിച്ച വിവരം.

Next Story

RELATED STORIES

Share it