Kerala

സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് ക്രൈംബ്രാഞ്ച്; എതിര്‍ത്ത് സ്വപ്‌നയുടെ അഭിഭാഷകന്‍

സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനക്കേസിന്റെ അന്വേഷണത്തിന് സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍ക്ക് അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്

സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന് ക്രൈംബ്രാഞ്ച്; എതിര്‍ത്ത് സ്വപ്‌നയുടെ അഭിഭാഷകന്‍
X

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചാ കോടതിയെ സമീപിച്ചു.സ്വപ്‌ന രഹസ്യമൊഴി നല്‍കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്.എന്നാല്‍ ക്രൈബ്രാഞ്ചിന് പകര്‍പ്പ് നല്‍കുന്നതിനെതിനെ സ്വപ്‌നയുടെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഡാലോചനക്കേസിന്റെ അന്വേഷണത്തിന് സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍ക്ക് അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്.അതേ സമയം തന്റെ ജീവന് ഭീഷണയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും സ്വപ്ന കോടതിയെ അറിയിച്ചു.കേസ് 22 ന് പരിഗണിക്കാന്‍ കോടതി മാറ്റി.

Next Story

RELATED STORIES

Share it