Kerala

കടലാക്രമണ സാധ്യത : തീരദേശത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

വരും ദിവസങ്ങളില്‍ വേലിയേറ്റം(രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും) സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയുണ്ട്

കടലാക്രമണ സാധ്യത : തീരദേശത്ത് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
X

കൊച്ചി:ഇന്ന് മുതല്‍ 16 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശം.വരും ദിവസങ്ങളില്‍ വേലിയേറ്റം(രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയും, രാത്രി 10.30 മുതല്‍ അര്‍ധരാത്രി വരെയും) സാധാരണയില്‍ കൂടുതലാവാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ തീരദേശങ്ങളില്‍ ഉള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്.

വേലിയേറ്റ സമയങ്ങളില്‍ കൂടുതല്‍ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളില്‍ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ടെന്നും തീരദേശങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെയ്ക്കണം. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള മല്‍സ്യബന്ധന വിലക്ക് അവസാനിക്കുന്നത് വരെ കേരള,ലക്ഷദ്വീപ് തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it