Kerala

ഭൂമി വില്‍പന വിവാദം:കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യണം:അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയോട് വിചാരണ നേരിടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സഭയുടെ മുഴുവന്‍ ചുമതലകളില്‍ നിന്ന് നീക്കം ചെയ്ത് സിറോ മലബാര്‍ സഭയില്‍ വത്തിക്കാന്റെ നേരിട്ട് നിയന്ത്രണത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ ചുമതല ഏല്‍പ്പിക്കണം

ഭൂമി വില്‍പന വിവാദം:കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യണം:അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയോട് വിചാരണ നേരിടാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സഭയുടെ മുഴുവന്‍ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും സിറോ മലബാര്‍ സഭയില്‍ വത്തിക്കാന്റെ നേരിട്ട് നിയന്ത്രണത്തില്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ ചുമതല ഏല്‍പ്പിക്കണമെന്നും അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി ആവശ്യപ്പെട്ടു.

ജലന്ധര്‍ ബിഷപ്പ് ആയിരുന്ന ബിഷപ്പ് ഫ്രാങ്കോ ബലാല്‍സംഗകേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ വത്തിക്കാന്‍ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് ഫ്രാങ്കോയെ നീക്കം ചെയ്യുകയും, ജലന്ധര്‍ രൂപതയെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍ കീഴില്‍ ആക്കുകയും ചെയ്തിരുന്നു. അതേ സാഹചര്യം തന്നെയാണ് നിലവില്‍ സീറോ മലബാര്‍ സഭയിലും ഉണ്ടായിരിക്കുന്നുതെന്നും അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി വ്യക്തമാക്കി.

എറണാകുളം അതിരൂപത ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുന്‍പ് എറണാകുളം അതിരൂപതയുടെ അജപാലന ചുമതലകളില്‍ നിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ മാറ്റി നിര്‍ത്തുകയും, അടിയന്തിരമായി ഭൂമിവില്‍പനയുമായി എറണാകുളം അതിരൂപതക്ക് വന്നിട്ടുള്ള നഷ്ടം നികത്തണമെന്ന് സിറോ മലബാര്‍ സഭാ സിനഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റെസ്റ്റിട്യൂഷന്‍ ഇത് വരെയും നടപ്പില്‍ വരുത്തിയിട്ടില്ലെന്നും അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി വ്യക്തമാക്കി.

വത്തിക്കാന്‍ അടിയന്തിരമായി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുക, എറണാകുളം അതിരൂപതയുടെ റെസ്റ്റിട്യൂഷന്‍ നടപ്പില്‍ വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എറണാകുളം അതിരൂപത അല്മായ മുന്നേറ്റം ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it