Kerala

നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോതമംഗലം സ്വദേശി അന്‍സില്‍ (30) നെയാണ് ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്താലാണ് നടപടി

നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
X

കൊച്ചി: നിരവധി മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജെയിലില്‍ അടച്ചു. കോതമംഗലം സ്വദേശി അന്‍സില്‍ (30) നെയാണ് ജയിലിലടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്താലാണ് നടപടി. കോതമംഗലം, കുറുപ്പംപടി, കോടനാട്, കുന്നത്തുനാട്, ഹില്‍ പാലസ് തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. നാല് മോഷണ കേസുകളില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. റൂറല്‍ ജില്ലയില്‍ ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 34 പേരെ കാപ്പ ചുമത്തി ജയില്‍ അടച്ചു. 31 പേരെ നാടു കടത്തി. കാപ്പ നടപടി തുടരുമെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it