Kerala

പറവൂരില്‍ മല്‍സ്യ തൊഴിലാളിയുടെ ആത്മഹത്യ ഭൂമി തരംമാറ്റികിട്ടാത്തതിലുള്ള മനോവിഷമം മൂലമെന്ന്; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബന്ധുക്കള്‍

പറവൂര്‍ മാല്യങ്കര സ്വദേശി സജീവന്‍ ആണ് ജീവനൊടുക്കിയത്.നാലു സെന്റ് ഭൂമി തരം മാറ്റി കിട്ടുന്നതിനായി സജീവന്‍ നാലുവര്‍ഷമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു

പറവൂരില്‍ മല്‍സ്യ തൊഴിലാളിയുടെ ആത്മഹത്യ ഭൂമി തരംമാറ്റികിട്ടാത്തതിലുള്ള  മനോവിഷമം മൂലമെന്ന്; നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബന്ധുക്കള്‍
X

കൊച്ചി:പറവൂരില്‍ മല്‍സ്യതൊഴിലാളിയായ മാല്യങ്കര സ്വദേശി സജീവന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ നാലു സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതിലുണ്ടായ മനോവിഷമം മൂലമെന്ന് ബന്ധുക്കള്‍.ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.നാലു സെന്റ് ഭൂമി തരം മാറ്റി കിട്ടുന്നതിനായി സജീവന്‍ നാലുവര്‍ഷമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.ലോണെടുക്കണമെങ്കിലും വസ്തു വില്‍ക്കണമെങ്കിലും ഭൂമി തരം മാറ്റികിട്ടണ്ടേതുണ്ടായിരുന്നു.ബാക്കിയെല്ലാ പേപ്പറുകളും ശരിയായിരുന്നുവെങ്കിലും തരംമാറ്റി കിട്ടിയിരുന്നില്ല.

വായ്‌പെടുക്കാതെ കടബാധ്യത തീര്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്നതായിരുന്നു അവസ്ഥ.ഇതിനായി ഓഫിസുകള്‍ കയറിയിറങ്ങുകയായിരുന്നു.ഇതിന്റെ ഭാഗമായി ബുധനാഴ്ചയും സജീവന്‍ സജീവന്‍ ബന്ധപ്പെട്ട ഓഫിസില്‍ പോയിരുന്നു.തിരിച്ചു വന്നപ്പോള്‍ മുതല്‍ സജീവന്‍ വലിയ വിഷമത്തിലായിരുന്നു. എന്താണ് ഓഫിസില്‍ ചെന്നപ്പോള്‍ പറഞ്ഞതെന്ന് അറിയില്ല.ഇതിനു ശേഷമാണ് സജീവന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.ഉദ്യോഗസ്ഥരുടെ അനാസ്ഥായാണിതിനു കാണമെന്നു ബന്ധുക്കള്‍ പറഞ്ഞു.സജീവന്റെ ആത്മഹത്യ കുറിപ്പില്‍ ഇക്കാര്യ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.

Next Story

RELATED STORIES

Share it