Kerala

സിനിമ നീട്ടിവെച്ചതിന്റെ മാനസിക ബുദ്ധിമുട്ട്ബാലചന്ദ്രകുമാറിനുണ്ടായിരുന്നുവെന്ന് സംവിധായകന്‍ റാഫി; വോയ്‌സ് ക്ലിപ്പിലെ ശബ്ദം തിരിച്ചറിയാന്‍ ക്രൈംബ്രാഞ്ച് റാഫിയെ വിളിച്ചു വരുത്തി

അടുത്ത കാലത്ത് തന്നെ വിളിച്ച് പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്നും പിന്മാറുകയാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.എന്താണ് കാര്യമെന്ന് പറഞ്ഞില്ലെന്നും റാഫി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

സിനിമ നീട്ടിവെച്ചതിന്റെ മാനസിക ബുദ്ധിമുട്ട്ബാലചന്ദ്രകുമാറിനുണ്ടായിരുന്നുവെന്ന് സംവിധായകന്‍ റാഫി; വോയ്‌സ് ക്ലിപ്പിലെ ശബ്ദം തിരിച്ചറിയാന്‍ ക്രൈംബ്രാഞ്ച് റാഫിയെ വിളിച്ചു വരുത്തി
X

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം തിരിച്ചറിയുന്നതിനായി സംവിധായകന്‍ റാഫിയെ അന്വേഷണ സംഘം വിളിച്ചു വരുത്തി.കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടയിലാണ് റാഫിയെ അന്വേഷണസംഘം വിളിച്ചുവരുത്തി വിവരങ്ങള്‍ തേടിയത്.ബാലചന്ദ്രകുമാറിന്റെ പിക്ക് പോക്കറ്റ് സിനിമ നടക്കുമായിരുന്നുവെന്നും എന്നാല്‍ നീട്ടി വെയ്ക്കുകയായിരുന്നുവെന്നും റാഫി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബാലചന്ദ്രകുമാറിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ തനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.സിനിമ നീട്ടിവെച്ചതിന്റെ മാനസിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുള്ളതായി തനിക്ക് തോന്നിയിരുന്നു.പിക്ക് പോക്കറ്റ് എന്ന സിനിമയില്‍ നിന്നും പിന്മാറുകയാണെന്ന് ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞിരുന്നു.എന്താണ് കാര്യമെന്ന് തന്നോട് പറഞ്ഞില്ല.അടുത്ത കാലത്താണ് ഇക്കാര്യം തന്നോട് അദ്ദേഹം വ്യക്തമാക്കിയതെന്നും റാഫി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

ബാലചന്ദ്രകുമാര്‍ സിനിമയുടെ തിരക്കഥ എഴുതിയിരുന്നു ഇത് റീവര്‍ക്ക് ചെയ്യണമെന്നായിരുന്നു തന്നോട് പറഞ്ഞത്.ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാര്‍ തന്നോട് പറഞ്ഞിട്ടില്ല.സിനിമ നീട്ടിവെയ്ക്കാന്‍ കാരണം.ഈ സിനിമ നിര്‍മിക്കാനിരുന്ന കമ്പനി പറക്കും പപ്പന്‍ എന്ന മറ്റൊരു സിനിമ കൂടി നിര്‍മിക്കുന്നുണ്ടായിരുന്നു. അതിന്റെ സ്‌ക്രിപ്റ്റ് ആദ്യം എഴുതാന്‍ തന്നോടു പറഞ്ഞു.അതില്‍ ഗ്രാഫിക്‌സും മറ്റും ഉളളതിനാല്‍ ആനിമാറ്റിക്‌സ് ചെയ്യുന്നതിന് പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഒരു വര്‍ഷം ആവശ്യമായിരുന്നു.ഇതേ തുടര്‍ന്നാണ് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് മാറ്റി വെച്ചിട്ട് പറക്കും പപ്പന്‍ എഴുതാന്‍ പറഞ്ഞതെന്നും റാഫി പറഞ്ഞു.

ക്രൈംബ്രാഞ്ച് എന്തിനാണ് വിളിപ്പിച്ചതെന്ന ചോദ്യത്തിന് അത് തനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു റാഫിയുടെ മറുപടി. അതേ സമയം റാഫിയെ വിളിപ്പിച്ചത് ശബ്ദം തിരിച്ചറിയുന്നതിനായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് എസ് പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്ന വോയിസ് ക്ലിപ്പുകളിലെ ശബ്ദങ്ങള്‍ ആരുടെയൊക്കെയാണെന്ന് തിരിച്ചറിയുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റാഫിയെ വിളിച്ചു വരുത്തിയത്.ദിലീപിന്റെ സിനിമ നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് മാനേജരെയും ക്രൈംബ്രാഞ്ച് ഇന്ന് വിളിച്ചു വരുത്തിയിരുന്നു. ശബ്ദം തിരിച്ചറിയുന്നതിനായിട്ടായിരുന്നു ഇദ്ദേഹത്തെയും വിളിച്ചുവരുത്തിയതെന്നും എസ് പി വ്യക്തമാക്കി.

Next Story

RELATED STORIES

Share it