- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കർഷകർ രാജ്യത്തിന്റെ ജീവരക്തം; ജന്മദിനാഘോഷം ഒഴിവാക്കി യുവരാജ് സിങ്
ജന്മദിന ആഘോഷങ്ങളേക്കാൾ ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധങ്ങൾക്ക് പരിഹാരം കാണട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു

പഞ്ചാബ്: കർഷക പ്രക്ഷോഭങ്ങൾക്കൊപ്പം ചേർന്നുനിൽക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. കർഷക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം തന്റെ ജന്മദിനാഘോഷം പൂർണമായി ഒഴിവാക്കി. യുവരാജ് സിങ്ങിന്റെ 39-ാം ജന്മദിനമാണിന്ന്.
കർഷക പ്രതിഷേധങ്ങൾക്ക് വേഗം പരിഹാരം കാണട്ടെ എന്ന് യുവരാജ് പറഞ്ഞു. "ആഗ്രഹങ്ങൾ സാധ്യമാക്കാനും ആഘോഷങ്ങൾക്കും ഉള്ള അവസരമാണ് ജന്മദിനം. എന്നാൽ, ജന്മദിന ആഘോഷങ്ങളേക്കാൾ ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധങ്ങൾക്ക് പരിഹാരം കാണട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ചകൾ ഫലം കാണട്ടെ," ജന്മദിനത്തിൽ യുവി പറഞ്ഞു.
സമാധാനപൂർണമായ ചർച്ചകളിലൂടെ പരിഹാരം കാണാത്ത ഒരു പ്രശ്‌നവുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സംശയമില്ലാതെ ഞാൻ പറയുന്നു, കർഷകർ രാജ്യത്തിന്റെ ജീവരക്തമാണ്. കേൊവിഡിനെതിരായ ജാഗ്രത കെെവെടിയെരുത്. മഹാമാരി പൂർണമായി നമുക്കിടയിൽ നിന്നു പോയിട്ടില്ല. വെെറസിനെതിരെ പ്രതിരോധം തുടരണമെന്ന് എല്ലാവരെയും ഓർമിപ്പിക്കുകയാണെന്നും യുവി പറഞ്ഞു.
അതേസമയം, രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. ഡിസംബർ 14 മുതൽ കർഷക യൂനിയൻ നേതാക്കൾ ഉപവാസ സമരത്തിന്. തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക യൂനിയൻ നേതാക്കൾ അറിയിച്ചു. ചർച്ചകൾക്ക് തങ്ങൾ തയാറാണെന്നും എന്നാൽ, മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷക യൂനിയൻ നേതാക്കൾ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















