നടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ബോജ്പൂരി നടിയായ റിതു സിങിനെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച പങ്കജ് യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്

നടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ലഖ്‌നോ: സിനിമാ നടിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ റോബര്‍ട്ടസ് ഗഞ്ചിലാണ് സംഭവം.

ബോജ്പൂരി നടിയായ റിതു സിങിനെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാന്‍ ശ്രമിച്ച പങ്കജ് യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്. റിതു സിങിന്റെ ഹോട്ടല്‍ മുറിയിലെത്തിയ പങ്കജ് തന്നെ വിവാഹം കഴിക്കണമെന്നു നടിയോടു ആവശ്യപ്പെടുകയായിരുന്നു. ഇത് എതിര്‍ത്തതോടെ യുവാവ് തോക്കെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അശോക് എന്ന യുവാവ് നടിയുടെ രക്ഷക്കെത്തി. ഇതോടെ യുവാവ് അശോകിനെ വെടിവെക്കുകയായിരുന്നു. ഇടുപ്പിനു വെടിയേറ്റ അശോക് ചികില്‍സയിലാണ്.

സംഭവമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയെങ്കിലും പോലിസ് സൂപ്രണ്ട് സല്‍മന്താജ് ജാഫര്‍താജ് പാട്ടീലിനു നേര്‍ക്കും യുവാവ് വെടിവച്ചു. ഇതോടെ കൂടുതല്‍ പോലിസ് സ്ഥലത്തെത്തുകയും അക്രമിയെ കീഴ്‌പെടുത്തുകയുമായിരുന്നു.

RELATED STORIES

Share it
Top