India

ഗുസ്തി താരം സാഗര്‍ റാണ കൊലക്കേസ്; ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

ഗുസ്തി താരം സാഗര്‍ റാണ കൊലക്കേസ്; ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഗുസ്തി താരം സാഗര്‍ റാണ (23) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പ്രതി പര്‍വീണ്‍ ദബ്ബാസിനെ പോലിസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ഡിസിപി (സ്‌പെഷ്യല്‍ സെല്‍) ജസ്മീത് സിങ്ങാണ് ഇയാളെ അറസ്റ്റുചെയ്ത വിവരം അറിയിച്ചത്. കഴിഞ്ഞ ഒമ്പത് മാസമായി പോലിസിന്റെ കണ്ണുവെട്ടിച്ച് കഴിയുകയായിരുന്നു ഇയാള്‍.

പര്‍വീണിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരമായ സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ മെയ് നാലിനാണ് ഡല്‍ഹിയിലെ ചത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന വഴക്കിനിടെ സാഗര്‍ റാണ മര്‍ദ്ദനമേറ്റ് മരിച്ചത്.

Next Story

RELATED STORIES

Share it