കന്നഡയില്‍ കോംപ്രമൈസില്ല; അമിത് ഷായെ തള്ളി യെദ്യൂരപ്പ

കന്നഡയില്‍ കോംപ്രമൈസില്ല; അമിത് ഷായെ തള്ളി യെദ്യൂരപ്പ

ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷായുടെ വാദം തള്ളി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ രംഗത്ത്. സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോല്‍സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രാധാന്യമാണുള്ളത്. എന്നാലും കര്‍ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് പ്രധാനഭാഷ. കന്നഡ ഭാഷയെയും നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരത്തെയും പ്രോല്‍സാഹിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരേ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജെല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ചലച്ചിത്രനടനും രാഷ്ട്രീയപാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ പറഞ്ഞു.രാമര്‍ശം.
RELATED STORIES

Share it
Top