India

വായ്പ നൽകിയവർക്ക് മുന്നിൽ കൈമലർത്തി വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ കഴിഞ്ഞ പാദത്തിലെ സംയോജിത നഷ്ടം അരലക്ഷം കോടിയിൽ അധികമാണ്. കമ്പനിക്ക് ഒരു ലക്ഷം കോടിയോളം രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്.

വായ്പ നൽകിയവർക്ക് മുന്നിൽ കൈമലർത്തി വോഡഫോൺ ഐഡിയ
X

ന്യൂഡൽഹി: വായ്പ നൽകിയവർക്ക് മുന്നിൽ കൈമലർത്തി വോഡഫോൺ ഐഡിയ. സർക്കാർ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് വോഡഫോൺ ഐഡിയ പണം നൽകാനുള്ള ബാങ്കുകളെ അറിയിച്ചതായി റിപോർട്ട്. സമയബന്ധിതമായി വായ്പാ തിരിച്ചടവ് നടക്കണമെങ്കിൽ ടെലികോം വകുപ്പിന്റെ ഭാഗത്ത് നിന്നുള്ള സഹായം വേണമെന്നാണ് കമ്പനി വാദം.

വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ കഴിഞ്ഞ പാദത്തിലെ സംയോജിത നഷ്ടം അരലക്ഷം കോടിയിൽ അധികമാണ്. കമ്പനിക്ക് ഒരു ലക്ഷം കോടിയോളം രൂപയുടെ വായ്പ വിവിധ ബാങ്കുകളിലായുണ്ട്. ഇതിന് പുറമെയാണ് ലൈസൻസ് ഫീ, സ്പെക്ട്രം യൂസേജ് ചാർജ്, പലിശയും പിഴയും എന്നിവയടക്കം 44000 കോടി നൽകാൻ കമ്പനിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ സർക്കാരിലേക്ക് അടക്കേണ്ട 44000 കോടിയിൽ ഏതെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമെന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രതീക്ഷ. പിഴയും പലിശയും നികുതിയും ഒഴിവാക്കി സ്പെക്ട്രം തുക അടക്കുന്നതിന് മൊറട്ടേറിയം കൂടി ഏർപ്പെടുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം.

Next Story

RELATED STORIES

Share it