എംഎല്‍എമാരുടെ രാജിക്കത്ത് വലിച്ചുകീറി; ആരോപണം ശരിവച്ച് ഡി കെ ശിവകുമാര്‍
ബിജെപി നേതാവ് യെദ്യൂരപ്പയാണ് ശിവകുമാറിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 11 എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് രാജി നല്‍കിയത്. രാജി സമര്‍പ്പിക്കുന്നതിനായി സ്പീക്കറുടെ ഓഫിലെത്തിയ ചില എംഎല്‍എമാരുടെ രാജിക്കത്ത് ഡി കെ ശിവകുമാര്‍ വലിച്ചുകീറിയെന്നായിരുന്നു ആരോപണം.
ബംഗളൂരു: കര്‍ണാടക വിമത എംഎല്‍എമാരുടെ രാജിക്കത്ത് സ്പീക്കറുടെ ഓഫിസില്‍ കീറിക്കളഞ്ഞതായ ആരോപണം ശരിവച്ച് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. ബിജെപി നേതാവ് യെദ്യൂരപ്പയാണ് ശിവകുമാറിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 11 എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് രാജി നല്‍കിയത്. രാജി സമര്‍പ്പിക്കുന്നതിനായി സ്പീക്കറുടെ ഓഫിലെത്തിയ ചില എംഎല്‍എമാരുടെ രാജിക്കത്ത് ഡി കെ ശിവകുമാര്‍ വലിച്ചുകീറിയെന്നായിരുന്നു ആരോപണം.
സര്‍ക്കാരിനെ സംരക്ഷിക്കുന്നതിനായി നിരവധി എംഎല്‍എമാരുടെ രാജി തടയാന്‍ ശിവകുമാര്‍ നടത്തിയ ശ്രമങ്ങളാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും യദ്യൂരപ്പ പറഞ്ഞു. എംഎല്‍എമാര്‍ 11 പേരും വൈകീട്ട് സ്പീക്കറുടെ ഓഫിസിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. താന്‍ രാജിക്കത്ത് വലിച്ചുകീറിയെന്ന റിപോര്‍ട്ടുകളോട് കടുത്ത ഭാഷയിലാണ് ശിവകുമാര്‍ പ്രതികരിച്ചത്. രാജിക്കത്ത് കീറിക്കളതില്‍ എംഎല്‍എമാര്‍ തനിക്കെതിരേ പരാതി നല്‍കട്ടെയെന്ന് ശിവകുമാര്‍ പറഞ്ഞു.
അപ്പോഴുണ്ടായ വികാരത്തിന്റെ പുറത്താണ് അത് ചെയ്തത്. താന്‍ വലിയ സാഹസമാണ് ചെയ്തത്. എന്തുകൊണ്ട് എനിക്ക് അങ്ങനെ ചെയ്തുകൂടാ. തന്റെ സുഹൃത്തുക്കളെയും പാര്‍ട്ടിയെയും സംരക്ഷിക്കാനാണ് ഇത് ചെയ്തത്. ഇതിന്റെ പേരില്‍ ജയിലില്‍ പോവാന്‍ തയ്യാറാണെന്നും വലിയ ഉത്തരവാദിത്തമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ശിവകുമാര്‍ വ്യക്തമാക്കി. അതിനിടെ, രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഗോവയിലേക്ക് തിരിച്ചു. 10 പേരാണ് ഗോവയിലേക്ക് പോയത്.
RELATED STORIES
ആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
21 May 2022 1:19 AM GMTവന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്‍ട്ടി...
20 May 2022 8:44 AM GMT