India

ബംഗാളിൽ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയിരുന്നു

ബംഗാളിൽ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം
X

കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യത്തില്‍ മൽസരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി ഇന്ന് അംഗീകാരം നല്‍കിയതായി അധിര്‍ ചൗധരിയുടെ ട്വീറ്റില്‍ പറയുന്നു.

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് നേരത്തെ സിപിഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയിരുന്നു. 2016-ല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം കേന്ദ്ര നേതൃത്വം അംഗീകരിച്ചിരുന്നില്ല.

പശ്ചമ ബംഗാളിന് പുറമെ കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും.

Next Story

RELATED STORIES

Share it