India

ഉത്തരകാശി മേഘവിസ്‌ഫോടനം; പത്തോളം സൈനികരെ കാണാതായി

ഉത്തരകാശി മേഘവിസ്‌ഫോടനം; പത്തോളം സൈനികരെ കാണാതായി
X

ഉത്തരകാശി: മേഘവിസ്‌ഫോടനത്തില്‍ സൈനികരെ കാണാതായതായി റിപോര്‍ട്ട്. ലോവര്‍ ഹര്‍ഷില്‍ ക്യാംപിലുള്ളവരെയാണ് കാണാതായത്. സൈനിക ക്യാംപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പത്തുപേരെ കാണാതായെന്നാണ് സൂചന. ഹര്‍ഷിലിലെ സൈനിക ക്യാമ്പില്‍ നിന്ന് വെറും 4 കിലോമീറ്റര്‍ അകലെയുള്ള ധരാലിയിലാണ് ഇന്ന് ഉച്ചയ്ക്ക് മേഘവിസ്‌ഫോടനം ഉണ്ടായത്. ഗംഗോത്രിയിലേക്കുള്ള വഴിയിലെ പ്രധാന ഇടത്താവളമാണ് ധരാലി.

ഉത്തരകാശിയിലെ സുഖി ടോപ്പിലും ധരാലിയിലുമാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. അന്‍പതിലേറെ പേരെ കാണാതായി. വീടുകള്‍ ഉള്‍പ്പെടെ കെട്ടിടങ്ങള്‍ തകര്‍ത്ത് കുത്തിയൊഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുപത് ഹോട്ടലുകളും ഹോംസ്റ്റേകളും ഒലിച്ചുപോയി.

ഗിര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും ഉള്‍പ്പെടെ രംഗത്തുണ്ട്. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ തങ്ങള്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it