India

ശഹീദ്‌ അഷ്ഫാക്കുല്ല ഖാന്റെ പേരില്‍ മൃഗശാല നിര്‍മിക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍

കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മൃഗശാല നിര്‍മാണത്തിന് യോഗി സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

ശഹീദ്‌ അഷ്ഫാക്കുല്ല ഖാന്റെ പേരില്‍ മൃഗശാല നിര്‍മിക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍
X

ലഖ്‌നോ: സ്വാതന്ത്ര്യ സമര സേനാനി ശഹീദ്‌ അഷ്ഫാക്കുല്ല ഖാന്റെ പേരില്‍ മൃഗശാല നിര്‍മാണത്തിന് ഒരുങ്ങി യോഗി സര്‍ക്കാര്‍. അതിനായി 234 കോടി നീക്കിവയ്ക്കാനും യോഗി നിര്‍ദ്ദേശിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നിലയാണ് മൃഗശാല നിര്‍മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മൃഗശാല നിര്‍മാണവുമായി ബന്ധപ്പെട്ട് യോഗിസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

വന്യജീവികളുടെ സംരക്ഷണമാണ് സുവോളജിക്കല്‍ ഗാര്‍ഡന്റെ ലക്ഷ്യം. നിലവില്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സുവോളജിക്കല്‍ ഗാര്‍ഡനുകളുണ്ട്, ഒന്ന് ലഖ്‌നൗവിലും മറ്റൊന്ന് കാണ്‍പൂരിലും. 2008-2009 ലാണ് ഷഹീദ് അഷ്ഫാക്കുല്ല ഖാന്റെ പേരില്‍ സുവോളജിക്കല്‍ ഗാര്‍ഡന്‍ നിര്‍മിക്കണമെന്ന് ആശയം ഉയര്‍ന്നത്. ഈ മൃഗശാലയിലൂടെ ഗോരഖ്പൂര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയും ഈ പദ്ധതിയിലൂടെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്യുമെന്ന് കാബിനറ്റ് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ശ്രീകാന്ത് ശര്‍മ പറഞ്ഞു.121 ഏക്കറിലായാണ് ഗോരഖ്പൂരില്‍ മൃഗശാല നിര്‍മിക്കുക.




Next Story

RELATED STORIES

Share it