India

യുപിയില്‍ അഞ്ച് ജില്ലകളെ കൊറോണ മുക്തമായി പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശില്‍ ഇതുവരെ 849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേര്‍ കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.

യുപിയില്‍ അഞ്ച് ജില്ലകളെ കൊറോണ മുക്തമായി പ്രഖ്യാപിച്ചു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അഞ്ച് ജില്ലകളെ കൊറോണ വൈറസ് രഹിത ജില്ലകളായി പ്രഖ്യാപിച്ചു. പിലിഭിത്, മഹാരാജ്ഗഞ്ച്, ഹാത്രാസ്, പ്രയാഗ്രാജ്, പ്രതാപ്ഗഡ് ജില്ലകളേയാണ് കൊറോണ വൈറസ് രഹിത ജില്ലകളായി പ്രഖ്യാപിച്ചത്.

ഹത്രാസ് ജില്ലയിലെ നാല് രോഗികളുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യ,കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദ് അറിയിച്ചു. നാല് പേര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതായും ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കിയതായും ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലഷ്‌കര്‍ അറിയിച്ചു. ഇതോട് ജില്ലയില്‍ കൊവിഡ് കേസുകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഗ്യാഗ്രാജ്,പ്രതാപ്ഗഡ് എന്നീ ജില്ലകളിലെ ഏഴ് പേരുടെ മൂന്നാമത് പരിശോധനഫലവും നെഗറ്റീവാണ്. ഇതില്‍ ഒരാള്‍ പ്രഗ്യാഗ്രാജില്‍ നിന്നും ആറ് പേര്‍ പ്രതാപ്ഗഡില്‍ നിന്നുമാണ്.കൌസമ്പിയിലെ രണ്ട് രോഗികളുടെ പരിശോധന ഫലവും നെഗറ്റീവാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേര്‍ കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.

Next Story

RELATED STORIES

Share it