India

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 1000 ബസ് സര്‍വീസുകള്‍ അനുവദിച്ച് യുപി സര്‍ക്കാര്‍

യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റു യാത്രാസൗകര്യങ്ങളും ഒരുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 1000 ബസ് സര്‍വീസുകള്‍ അനുവദിച്ച് യുപി സര്‍ക്കാര്‍
X

ലക്‌നോ: രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി യു പി സര്‍ക്കാര്‍. നോയിഡ, ഗാസിയാബാദ്, ബുലന്ദ് ശഹര്‍, അലിഗഡ് തുടങ്ങിയ ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനാണ് ബസ്സുകള്‍ അയക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വൈറസ് വ്യാപിക്കുന്നത് ഒഴിവാക്കാനാണ് രാജ്യത്ത് പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യാന്‍ വാഹനമില്ലാത്തതിനാല്‍ 300, 400 കിലോ മീറ്റര്‍ നടന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പോവുന്നത്. വൈറസ് വ്യാപനം തടയാന്‍ ഏല്ലാവരും വീട്ടിലിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഈ അവസ്ഥയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കാല്‍ നടയായി യാത്ര ചെയ്യുന്നതിലെ അപകടം മനസ്സിലാക്കിയാണ് യു പി സര്‍ക്കാരിന്റെ നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് സര്‍വീസുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. അതോടൊപ്പം യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റു യാത്രാസൗകര്യങ്ങളും ഒരുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി.




Next Story

RELATED STORIES

Share it