India

ഉന്നാവ ഇര അപകടത്തില്‍പ്പെട്ട സംഭവം: സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

കേസില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഉന്നാവ ഇര അപകടത്തില്‍പ്പെട്ട സംഭവം: സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം വേണമെന്ന് ദേശീയ വനിതാ കമ്മീഷന്‍
X

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാല്‍സംഗ കേസിലെ ഇരയുടെ വാഹനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ടു. കേസില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ അന്വേഷണം നടത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

മാധ്യമവാര്‍ത്തകളില്‍നിന്നാണ് പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട വിവമറിയുന്നത്. പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ മരിച്ചു. കേസിലെ അഭിഭാഷകന്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്. ദൗര്‍ഭാഗ്യകരമായ അപകടത്തെ കമ്മീഷന്‍ ഗൗരവമായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അതിവേഗ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും രേഖാ ശര്‍മ ഡിജിപിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും വിവരങ്ങള്‍ കമ്മീഷനെ ധരിപ്പിക്കണമെന്നും കത്തില്‍ പ്രത്യേകം സൂചിപ്പിക്കുന്നു.

Next Story

RELATED STORIES

Share it