പെരുമാറ്റച്ചട്ടം ലംഘിച്ചതു ചോദ്യം ചെയ്ത സബ് ജില്ലാ മജിസ്ട്രേറ്റിനു കേന്ദ്രമന്ത്രിയുടെ ശകാരം
പട്ന: പെരുമാറ്റച്ചട്ടം ലംഘിച്ചു മന്ത്രിയെ അനുഗമിച്ച വാഹനങ്ങള്‍ തടഞ്ഞ സ്ബ്ജില്ലാ മജിസ്ട്രേറ്റിനു കേന്ദ്രമന്ത്രി അശ്വിനി ചൗബേയുടെ ശകാരം. അശ്വിനി ചൗബേയെ അനുഗമിച്ചിരുന്ന വാഹനങ്ങള്‍ക്ക് തടയണമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണു സബ്ജില്ലാ മജിസ്ട്രേറ്റായ ഉപാധ്യായ മന്ത്രിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തത്. എന്നാല്‍ തന്റെ വാഹനങ്ങള്‍ തടയാന്‍ സബ്ജില്ലാ മജിസ്ട്രേറ്റിനു അധികാരമില്ലെന്നു പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥനോടു കയര്‍ക്കുകയായിരുന്നു. തുടര്‍ന്നു മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകരും മന്ത്രിയും കടന്നു പോവുകയായിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണു വാഹനങ്ങള്‍ തടഞ്ഞതെന്നും നിയമലംഘനം നടത്തിയ എല്ലാ വാഹനങ്ങള്‍ക്കും നേരെ നടപടി കൈക്കൊള്ളുമെന്നും എസ്ഡിഎം പറഞ്ഞു. മന്ത്രി എസ്ഡിഎമ്മിനു നേരെ കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്്.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT