India

അനധികൃത നിയമനം; എയര്‍ ഇന്ത്യ ചെയര്‍മാനതിരേ സിബിഐ കേസെടുത്തു

2009-10 കാലഘട്ടത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അനധികൃതമായി നിയമനം നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍

അനധികൃത നിയമനം; എയര്‍ ഇന്ത്യ ചെയര്‍മാനതിരേ സിബിഐ കേസെടുത്തു
X

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അരവിന്ദ് ജാദവിനും വിരമിച്ച നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ സിബിഐ കേസെടുത്തു. എയര്‍ ഇന്ത്യയില്‍ ജനറല്‍ മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നടപടി ക്രമങ്ങള്‍ പാലിക്കാതെ നിയമിച്ചതിനാണ് കേസ്. അരവിന്ദ് ജാദവിനെ കൂടാതെ മെഡിക്കല്‍ സര്‍വീസസ് മുന്‍ ജനറല്‍ മാനേജര്‍ എല്‍പി നഖ്വ, അഡീഷനല്‍ ജനറല്‍ മാനേജര്‍മാര്‍ ആയിരുന്ന എ കട്പാലിയ, അമിതാഭ് സിങ്, രോഹിത് ഭാലിന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇവരില്‍ ഒരാള്‍ക്കെതിരേ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നും വെറേ രണ്ടുപേര്‍ക്കതിരേ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള കേസുകള്‍ നിലനില്‍ക്കുന്നതായും വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയതായും സിബിഐ ആരോപിക്കുന്നു. 2009-10 കാലഘട്ടത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അനധികൃതമായി നിയമനം നടത്തിയെന്നാണ് സിബിഐ കണ്ടെത്തല്‍.





Next Story

RELATED STORIES

Share it