India

രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമെന്ന് സച്ചിദാനന്ദന്‍

യുഎപിഎ, വിവരാവകാശ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള കലാകാരന്‍മാര്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാവുന്നു.

രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമെന്ന് സച്ചിദാനന്ദന്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യമാണുള്ളതെന്ന് കവി സച്ചിദാനന്ദന്‍. യുഎപിഎ, വിവരാവകാശ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അടൂര്‍ ഗോപാലകൃഷ്ണനെ പോലുള്ള കലാകാരന്‍മാര്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യങ്ങളുണ്ടാവുന്നു. ഇത് ആശങ്കപ്പെടുത്തുന്നതാണ്.

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലന്നേയുള്ളൂ. ദലിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും ഈ സര്‍ക്കാരിന് കീഴില്‍ വേട്ടയാടപ്പെടുകയാണ്. ഇത്തരം ഹിംസകള്‍ സ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണ്. സാധാരണക്കാരായ മനുഷ്യരെ ഭീകരവാദികളാക്കി മുദ്രകുത്തുന്ന സമീപനമാണ് ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും സച്ചിദാനന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it