ത്രിദിന സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി
ഞായറാഴ്ച രാത്രിയില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഊര്‍ജസംരക്ഷണം, വാണിജ്യം മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
ന്യൂഡല്‍ഹി: യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഞായറാഴ്ച രാത്രിയില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും ഊര്‍ജസംരക്ഷണം, വാണിജ്യം മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പിക്കുകയുമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും നഹ്യാന് കുടിക്കാഴ്ച നടത്തും.
യുഎഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാരപങ്കാളി കൂടിയായ യുഎഇയുമായി ശക്തമായ സൗഹൃദമാണ് ഇന്ത്യയ്ക്കുള്ളത്. മാര്‍ച്ചില്‍ യുഎഇയില്‍ നടന്ന ഇസ്ലാമിക് കോര്‍പറേഷന്റെ 46ാം കൗണ്‍സിലില്‍ ഇന്ത്യ പ്രത്യേക ക്ഷണിതാക്കളായിരുന്നു. നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് കൗണ്‍സിലില്‍ പങ്കെടുത്തത്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്. 3.3 മില്യന്‍ ഇന്ത്യക്കാര്‍ യുഎഇയില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്.
RELATED STORIES
ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTതൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMT