India

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സായുധർ കൊല്ലപ്പെട്ടു

ഡംഗർപോറയിൽ കൂടുതല്‍ സായുധർക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സായുധർ കൊല്ലപ്പെട്ടു
X

ശ്രീനഗർ: കശ്മീരിൽ ബുധനാഴ്ച സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സായുധർ കൊല്ലപ്പെട്ടു. പോലിസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് നൗഗാം പോലിസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെയുള്ള ഡംഗർപോറയിൽ കൂടുതല്‍ സായുധർക്കായി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതായി ഒരു പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓപറേഷനിൽ സായുധർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലുണ്ടായി. രണ്ട് സായുധരാണ് ഓപറേഷനിൽ കൊല്ലപ്പെട്ടത്.

അവസാന റിപോർട്ടുകൾ പ്രകാരം കൂടുതൽ സായുധർക്കായുള്ള തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട സായുധരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it