India

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

ചിങ്ങാം ഗ്രാമത്തില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സിആര്‍പിഎഫും പോലിസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: തെക്കന്‍ ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ചിങ്ങാം ഗ്രാമത്തില്‍ സായുധരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സിആര്‍പിഎഫും പോലിസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

സുരക്ഷാസേനയ്ക്കുനേരെയാണ് ആദ്യം സായുധര്‍ വെടിയുതിര്‍ത്തതെന്നും തുടര്‍ന്ന് ഏറ്റുമുട്ടലായി മാറുകയായിരുന്നുവെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊല്ലപ്പെട്ട സായുധരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് തിരച്ചില്‍ നടക്കുന്നുണ്ടെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it