കര്‍ണാടകയിലെ ഉഡുപ്പിയില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി
BY NSH7 April 2022 12:18 PM GMT

X
NSH7 April 2022 12:18 PM GMT
ബംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ വിനോദയാത്രയ്ക്കുപോയ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. കോട്ടയം മംഗളം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി (22), കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി അനില്‍ (22) എന്നിവരാണ് മരിച്ചത്.
കാണാതായ എറണാകുളം ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയിക്കായി തിരച്ചില്‍ തുടരുകയാണ്. 42 വിദ്യാര്‍ഥികളാണ് രണ്ട് അധ്യാപകര്‍ക്കൊപ്പം വിനോദയാത്രക്കായി മണിപ്പാലിന് സമീപം ഉഡുപ്പി സെന്റ് മേരീസ് ഐലന്‍ഡിലെത്തിയത്. കടല്‍തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ചവര്‍ ഉദയംപേരൂര്‍ മൂലമറ്റം സ്വദേശികളാണ്.
Next Story
RELATED STORIES
'വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ മാതൃകാപരമായി...
3 Oct 2023 9:58 AM GMTപാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMT