ത്രിപുരയില് പത്രപ്രവര്ത്തകന് ലോക്കപ്പില് ക്രൂരപീഡനം; പോലിസുകാരന് സസ്പെന്ഷന്
ഭരണകക്ഷിയായ ബിജെപി, പ്രതിപക്ഷ കക്ഷികളായ സിപിഎം, കോണ്ഗ്രസ്, തൃണമൂല് കോണ്ഗ്രസ് എന്നിവയും മറ്റ് പാര്ട്ടികളും പോലിസ് നടപടിയെ ശക്തമായി വിമര്ശിക്കുകയും പ്രതികള്ക്ക് കര്ശന ശിക്ഷ നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അഗര്ത്തല: ചൊവ്വാഴ്ച രാത്രി പോലിസ് ലോക്കപ്പില് ഫോട്ടോ ജേര്ണലിസ്റ്റിനെ ക്രൂരമായി മര്ദ്ദിച്ച സംഭവത്തില് പോലിസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. സംഭവത്തില് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര് അറിയിച്ചു.
ഭരണകക്ഷിയായ ബിജെപി, പ്രതിപക്ഷ കക്ഷികളായ സിപിഎം, കോണ്ഗ്രസ്, തൃണമൂല് കോണ്ഗ്രസ് എന്നിവയും മറ്റ് പാര്ട്ടികളും പോലിസ് നടപടിയെ ശക്തമായി വിമര്ശിക്കുകയും പ്രതികള്ക്ക് കര്ശന ശിക്ഷ നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഗര്ത്തല പ്രസ് ക്ലബ് പ്രസിഡന്റ് സുബല് കുമാര് ഡേയുടെയും സെക്രട്ടറി പ്രണബ് സര്ക്കാരിന്റെയും നേതൃത്വത്തില് മാധ്യമ പ്രവര്ത്തകര് ബുധനാഴ്ച രാവിലെ മുതല് ഈസ്റ്റ് അഗര്ത്തല പോലിസ് സ്റ്റേഷനും പോലിസ് ആസ്ഥാനത്തിനും മുന്നില് സമരം നടത്തിയിരുന്നു.
ഫോട്ടോജേണലിസ്റ്റ് നിതായ് ഡേയ്ക്കാണ് ലോക്കപ്പില് ക്രൂരമര്ദ്ദനമേറ്റത്. ചൊവ്വാഴ്ച 'വ്യാജ കേസിലും തെറ്റായ ആരോപണത്തിനും' കസ്റ്റഡിയിലെടുക്കുകയും ചെയ്ത ഡേയെ ഈസ്റ്റ് അഗര്ത്തല പോലിസ് സ്റ്റേഷന് ലോക്കപ്പില്വച്ച് രാത്രി മുഴുവന് പീഡിപ്പിക്കുകയായിരുന്നു.
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല് ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള്...
2 July 2022 7:04 AM GMTസര്വകലാശാല കാംപസില് സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്ട്ട്ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള് ...
2 July 2022 6:52 AM GMT