India

ടൂള്‍ കിറ്റ് കേസ്; ശാന്തനു മുലുകിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി കോടതി പരിഗണിക്കും

നിലവില്‍ ബോംബെ ഹൈക്കോടതി അനുവദിച്ച പത്തുദിവസത്തെ ട്രാന്‍സിറ്റ് ജാമ്യത്തിലാണ് ശാന്തനു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണയാണ് കേസ് പരിഗണിക്കുക. ക

ടൂള്‍ കിറ്റ് കേസ്; ശാന്തനു മുലുകിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി കോടതി പരിഗണിക്കും
X

ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ പൂനെ എന്‍ജിനീയറായ ശാന്തനു മുലുക് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി പാട്യാല അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവില്‍ ബോംബെ ഹൈക്കോടതി അനുവദിച്ച പത്തുദിവസത്തെ ട്രാന്‍സിറ്റ് ജാമ്യത്തിലാണ് ശാന്തനു. അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണയാണ് കേസ് പരിഗണിക്കുക. കര്‍ഷകരുടെ സമരവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ടൂള്‍ കിറ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് ശാന്തനുവിനെതിരേ കേസെടുത്തത്.

ഫെബ്രുവരി 16നാണ് ബോംബെ ഹൈക്കോടതി ശാന്തനുവിന് 10 ദിവസത്തെ ട്രാന്‍സിറ്റ് ജാമ്യം അനുവദിച്ചത്. ഇത് അവസാനിക്കാറായ പശ്ചാത്തലത്തിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി വീണ്ടും ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ദിഷ രാജ്യദ്രോഹക്കുറ്റം ചെയ്തതിന് തെളിവില്ലെന്നും സര്‍ക്കാരിന്റെ ദുരഭിമാനം തീര്‍ക്കാന്‍ ഈ വകുപ്പ് ഉപയോഗിക്കരുതെന്നും കോടതി വിമര്‍ശിച്ചിരിന്നു. ടൂള്‍ കിറ്റ് ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്ന യാതൊരു രേഖയും പോലിസിന് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it