India

ഒഡീഷയില്‍ വീണ്ടും ടിക് ടോക്; രോഗികള്‍ക്ക് മുന്നില്‍ ആടിയും പാടിയും വനിതാ അറ്റന്‍ഡര്‍മാര്‍

ഒഡീഷ ശ്രീറാം ചന്ദ്രഭഞ്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. മൂന്ന് വനിതാ അറ്റന്‍ഡര്‍മാര്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വാര്‍ഡില്‍ രോഗികള്‍ക്ക് മുന്നില്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ടിക് ടോക് വീഡിയോയാണ് പുറത്തുവന്നത്.

ഒഡീഷയില്‍ വീണ്ടും ടിക് ടോക്; രോഗികള്‍ക്ക് മുന്നില്‍ ആടിയും പാടിയും വനിതാ അറ്റന്‍ഡര്‍മാര്‍
X

ഭുവനേശ്വര്‍: ഒഡീഷയില്‍ ഡ്യൂട്ടി സമയത്ത് കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തില്‍ നഴ്‌സുമാര്‍ ടിക് ടോക് കളിച്ചത് വാര്‍ത്തയായതിന് പിന്നാലെ സ്വകാര്യാശുപത്രിയിലെ വനിതാ അറ്റന്‍ഡര്‍മാരുടെ ടിക് ടോക് വീഡിയോയും വൈറലാവുന്നു. ഒഡീഷ ശ്രീറാം ചന്ദ്രഭഞ്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. മൂന്ന് വനിതാ അറ്റന്‍ഡര്‍മാര്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വാര്‍ഡില്‍ രോഗികള്‍ക്ക് മുന്നില്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ടിക് ടോക് വീഡിയോയാണ് പുറത്തുവന്നത്.

സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് സിബികെ മൊഹന്തി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വീഡിയോയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഇതെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം, തനിക്ക് വീഡിയോയെക്കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് വൈറലായ വീഡിയോയില്‍ ഉള്‍പ്പെട്ട വനിതാ അറ്റന്‍ഡറായ പാര്‍ബതി സമാലിന്റെ പ്രതികരണം. താന്‍ വാര്‍ഡില്‍ നില്‍ക്കുകായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടിയാണ് നൃത്തം ചെയ്യുകയും വീഡിയോ എടുക്കുകയും ചെയ്തതെന്നുമാണ് സമാല്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഒഡീഷയിലെ മാല്‍ക്കാന്‍ഗിരി ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ തീവ്രപരിചരണവിഭാഗത്തില്‍ നാല് വനിതാ നഴ്‌സുമാര്‍ യൂനിഫോമില്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ടിക് ടോക് വീഡിയോ പുറത്തുവന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയും നഴ്‌സുമാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായശേഷം നഴ്‌സുമാര്‍ക്കെതിരായ നടപടിയെക്കുറിച്ച് തീരുമാനിക്കുമെന്ന് മാല്‍ക്കാന്‍ഗിരി ചീഫ് ഡിസ്ട്രിക് മെഡിക്കല്‍ ഓഫിസര്‍ അജിത്കുമാര്‍ മൊഹന്തി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി നബാ കിഷോര്‍ ദാസും റിപോര്‍ട്ട് തേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it