എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യാക്കാരടക്കം മൂന്ന് പേര്‍ മരിച്ചു
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഇന്ത്യക്കാരടക്കം മൂന്ന് പേര്‍ മരിച്ചു. ഒഡിഷ സ്വദേശി കല്‍പന ദാസ്(52), നിഹാല്‍ ഭഗവന്‍ (27), 65 കാരനായ ഓസ്‌ട്രേലിയന്‍ സഞ്ചാരി എന്നിവരാണ് മരിച്ചവര്‍. കൊടുമുടി കീഴടക്കി താഴേക്ക് ഇറങ്ങുന്നതിനിടെ ശാരീരിക അവശതകള്‍ ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.
എവറസ്റ്റ് കൊടുമുടിയിലേക്ക് പോകാനുള്ള പാതയിലെ നീണ്ട വരിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എവറസ്റ്റ് കൊടുമുടിയിലേക്ക് പോകാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വളരെയേറെ പേരാണ് കാത്തുനിന്നത്. ഈ വര്‍ഷം 381 പേര്‍ക്കാണ് നേപ്പാളിലെ പര്‍വതാരോഹണത്തിന് അനുമതി ലഭിച്ചത്. എന്നാല്‍ വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. അത്യാധുനിക പര്‍വതാരോഹണ ഉപകരണങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ പേര്‍ മരിച്ചത് പ്രതികൂലമായ കാലാവസ്ഥ കാരണമാണ്.
2014ല്‍ പര്‍വതാരോഹണത്തിനു അവസരം ലഭിക്കാതിരുന്നവര്‍ക്ക് 2019 വരെ എപ്പോള്‍ വേണമെങ്കിലും കയറാന്‍ അവസരം ഉണ്ടന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് തിരക്ക് അനുഭവപ്പെട്ടത്. എവറസ്റ്റ് കൊടുമുടി കയറാന്‍ കഴിഞ്ഞ കാലത്തേതിനേക്കാള്‍ വളരെയേറെ പേരാണ് ഇത്തവണ രംഗത്തെത്തിയത്.
RELATED STORIES
എസ്ഡിപിഐയുടെ ശക്തി ഫാഷിസ്റ്റുകള്‍ തിരിച്ചറിയുന്നു
20 May 2022 4:19 PM GMTഹിജാബി പ്രതീകമായ ബിബി മുസ്കാന് മരണപ്പെട്ടുവോ...?
20 May 2022 2:25 PM GMTപോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം ശനിയാഴ്ച
20 May 2022 1:02 PM GMTസംഘികളുടെ മുഖത്ത് നോക്കി സംസാരിക്കുന്ന സിനിമ
20 May 2022 12:46 PM GMTകോടതി കാണും മുമ്പേ മുദ്രവച്ച കവറിലെ വിവരം പുറത്ത്?
20 May 2022 11:15 AM GMTക്രൈസ്തവവെറി മൂത്ത അമേരിക്ക |THEJAS NEWS
19 May 2022 4:44 PM GMT