India

കശ്മീരില്‍ മൂന്ന് സായുധരെ പിടികൂടി

കശ്മീരില്‍ മൂന്ന് സായുധരെ പിടികൂടി
X

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് സായുധരെ പോലിസ് പിടികൂടി. സോപോര്‍ ജില്ലയിലെ ഡാംഗിവാച്ച മേഖലയിലാണ് സംഭവം. ഇവരില്‍നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അല്‍ബദര്‍ സായുധഗ്രൂപ്പിലെ സജീവപ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പോലിസ് കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ബന്ദിപ്പോരയില്‍ ജമ്മു കശ്മീര്‍ പോലിസിന്റെയും അതിര്‍ത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത പാര്‍ട്ടിക്ക് നേരേ സായുധര്‍ ഗ്രനേഡ് എറിഞ്ഞിരുന്നു. ഇതില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it