India

അജ്മീറില്‍ കേരള പോലിസിന് നേരെ മോഷണക്കേസ് പ്രതികളുടെ വെടിവയ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

അജ്മീറില്‍ കേരള പോലിസിന് നേരെ മോഷണക്കേസ് പ്രതികളുടെ വെടിവയ്പ്; രണ്ട് പേര്‍ അറസ്റ്റില്‍
X
അജ്മീറില്‍ കേരള പോലിസിന് നേരെ വെടിയുതിര്‍ത്തത് മോഷണക്കേസ് പ്രതികള്‍. ആലുവ, കുട്ടമശേരി എസ്പി ഓഫീസ് എന്നിവിടങ്ങളില്‍ മോഷണം നടത്തിയ പ്രതികളാണ് വെടിവച്ചത്. ആലുവ എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അജ്മീരില്‍ നിന്നും ഇവരെ പിടികൂടുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ ഛാര്‍ഖണ്ഡ് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായി. ഷെഹ്‌സാദ്, സാജിദ് എന്നിവരെ പോലിസ് പിടികൂടി. 3 മണിക്കൂര്‍ നീണ്ട കഠിനപ്രയത്‌നത്തിനൊടുവിലാണ് അക്രമികളെ കീഴടക്കാനായത്. ഇവരില്‍ നിന്ന് കള്ളത്തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു.

ആലുവ റൂറല്‍ പോലിസ് പരിധിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മോഷണ കേസിലെ പ്രതിയെ തിരഞ്ഞാണ് അജ്മീറിലേക്ക് പോയത്. വെടിവെപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി അറിയിച്ചു. അജ്മീര്‍ പോലീസിന്റെ സഹായത്തോടു കൂടിയായിരുന്നു പരിശോധന നടത്തിയത്. വെടിവെപ്പ് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍ ആയിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ആലുവയിലേക്ക് കൊണ്ടുവരും.


Next Story

RELATED STORIES

Share it