ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
നീതിക്കുവേണ്ടി പോരാടുന്നവരെ അടിച്ചമര്‍ത്തുന്നു.

ഡല്‍ഹി: റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) മേധാവിയുടെ ലൈംഗികാതിക്രമത്തിന് ഇരയായ ഗുസ്തി താരങ്ങളുടെ സമരത്തിന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി അഫ്ഷാന്‍ അസീസ് പറഞ്ഞു. ഡബ്ല്യുഎഫ്‌ഐ മേധാവി വര്‍ഷങ്ങളായി തങ്ങളെ പീഡിപ്പിക്കുകയാണെന്ന് രാജ്യാന്തര മത്സരങ്ങളില്‍ മെഡല്‍ നേടിയ ഗുസ്തി താരങ്ങള്‍ ആരോപിക്കുന്നു. ഇന്ത്യക്ക് വേണ്ടി കളിച്ച് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ബഹുമതി നേടിതന്ന ഗുസ്തി താരങ്ങളെ ബഹുമാനത്തോടെ പരിഗണിക്കപ്പെടേണ്ടതിന് പകരം അവരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. കുറ്റക്കാരനായ ബ്രിജ് മോഹനെതിരെ സത്വര നടപടിയെടുക്കാനും അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്തിനുവേണ്ടി അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൊയ്ത ഇരകള്‍ക്കെതിരെ ധിക്കാരത്തോടെയും അഹങ്കാരത്തോടെയുമാണ് ഫാസിസ്റ്റ് സര്‍ക്കാര്‍ പെരുമാറുന്നത്. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാന്‍ പോലും അവരെ സമ്മതിക്കുന്നില്ല. അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് ഭീഷണി മുഴക്കുകയുമാണ് പോലീസ്. ഈ നടപടിയെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ശക്തമായി അപലപിക്കുന്നതായി അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരയുളള കടന്നാക്രമണമാണ്. നീതിക്കുവേണ്ടി പോരാടുന്നവരെ അടിച്ചമര്‍ത്തുന്നു. വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള ശ്രമമാണ്. 2023 മെയ് 28 ന് ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന അതേ അവസരത്തില്‍ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിച്ചതിന്റെ പേരില്‍ സ്വന്തം രാജ്യത്തെ ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയും ജയിലലടക്കുകയും ചെയ്ത കാഴ്ച ലോകം മുഴുവന്‍ കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്തി കുറ്റവാളിയായ ഒരു എംപിയെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ഇവിടെ വ്യക്തമാകുന്നത്.
ബിജെപിയുടെ നടപടികള്‍ ഇന്ത്യക്ക് നാണക്കേടാണ്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനേക്കാള്‍ സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഫാസിസ്റ്റ് ഭരണകൂടം കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ഇത് ലോകം ഉറ്റു നോക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ക്കണം.ഡബ്ല്യുഎഫ്‌ഐ ഭാരവാഹികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഗുസ്തി മത്സരങ്ങളില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന അന്താരാഷ്ട്ര സമിതിയുടെ മുന്നറിയിപ്പും ഈ അവസരത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു. അന്താരാഷ്ട്ര ഗുസ്തി മത്സരങ്ങളില്‍ തുടര്‍ന്ന് ഇന്ത്യക്ക് പ്രാതിനിധ്യം നഷ്ടപ്പെടും എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അഫ്ഷാന്‍ അസീസ് പറഞ്ഞു.
RELATED STORIES
വോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTകാനഡയിലുള്ള ഇന്ത്യക്കാര്ക്ക് അതീവ ജാഗ്രതാ നിര്ദേശം
20 Sep 2023 11:39 AM GMTപൈലറ്റുമാരുടെ കൂട്ടരാജി; 700 ഓളം സര്വീസുകള് റദ്ദാക്കേണ്ടി വരുമെന്ന്...
20 Sep 2023 10:46 AM GMTവനിത സംവരണ ബില്ല്; ലോക്സഭയില് ചര്‍ച്ച തുടങ്ങി
20 Sep 2023 6:24 AM GMT