India

സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

താനെ ജില്ലയില്‍ നിന്നുള്ള 16 വയസ്സുകാരനെയാണ് കസ്റ്റഡിയിലെടുത്തത് .

സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍
X


മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കിയ കേസില്‍ 16 വയസുകാരന്‍ പിടിയില്‍. സമീപകാലത്ത് നിരവധി തവണ അദ്ദേഹത്തിനു നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച രാത്രി 9 മണിയോടെ മുംബൈ പോലിസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണില്‍ ഭീഷണിസന്ദേശം എത്തിയത്.

ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കും എന്നാണ് ഇത്. രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ആളാണ് താനെന്നും റോക്കി ഭായ് എന്നാണ് പേരെന്നുമാണ് വിളിച്ചയാള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം താനൊരു ഗോസംരക്ഷകനാണെന്നും സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട് ഇയാള്‍. ഇതേത്തുടര്‍ന്ന് മുംബൈ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

താനെ ജില്ലയില്‍ നിന്നുള്ള 16 വയസ്സുകാരനെയാണ് കസ്റ്റഡിയിലെടുത്തത് . രാജസ്ഥാന്‍ സ്വദേശിയായ കൗമാരക്കാരനെ ചൊവ്വാഴ്ചയാണ് പിടികൂടിയത്. താനെ ജില്ലയിലെ ഷഹാപൂരില്‍ നിന്നാണ് കോള്‍ വന്നത് എന്ന് പോലിസ് നേരത്തെ കണ്ടെത്തിയിരുന്നു. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയും സല്‍മാന്‍ ഖാനെതിരെ അടുത്തിടെ വധഭീഷണി മുഴക്കിയിരുന്നു. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു ഇത്. പിന്നാലെ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിന്റെ പേരില്‍ വധഭീഷണിയടങ്ങിയ ഒരു ഇമെയില്‍ സന്ദേശവും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് മുന്നില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു.


Next Story

RELATED STORIES

Share it